മൂവാറ്റുപുഴ: നഗരസഭയിലെ സ്ഥിരംസമിതിയംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തി. 30 അംഗ ഭരണസമിതിയിലെ അഞ്ച് അംഗങ്ങള്‍ വീതമുള്ള ആറ് സ്ഥിരംസമിതികളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങളായി വൈസ് ചെയര്മാന് പി.എം. അബ്ദുള്‍സലാം, ഷിത റാണി തോമസ്, മുഹമ്മദ് ചെറുകപ്പിള്ളി, കെ.കെ. സുബൈര്‍, എന്‍.എം. കിഷോര്‍, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങളായി അസം ബീഗം, മനു പോള്‍, എം.എച്ച്. മജീദ്, ടി.എ. സജി, സജീവ് മത്തായി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങളായി ജാസ്മിന് ഉമ്മര്‍, സി.എം. ഷുക്കൂര്‍, എസ്. മജീദ്, അമ്പിളി ബിജു, രാജശ്രീ രാജു എന്നിവരെ തെരഞ്ഞെടുത്തു.
പി. രജിത, ബിസ്മി സാബിത്, ഷെര്‍ലി പൗലോസ്, ജയ സുകു, ജി. മനോജ് എന്നിവരാണ് ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങൾ.
പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങളായി ടി.ഇ ഷഫീന, ജയ്സണ്‍ തോട്ടത്തില്‍, ജിനു ആന്റണി, റബിന്‍സ് അലിയാര്, ജയകൃഷ്ണന് നായര്‍, വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായി ഷഹനാ മാഹിന്‍, നൗഫിയ മൊയ്തീന്, ദീപ്തി വിപിന്‍, രജനി എന്നിവരെയും തെരഞ്ഞെടുത്തു.
യുഡിഎഫിന് ഭൂരിപക്ഷമുള്ള നഗരസഭയില്‍ ധനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റിയിലേക്ക് മാത്രമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. യുഡിഎഫിലെ നാല് അംഗങ്ങള്‍ക്ക് പുറമേ സിപിഎമ്മിലെ രണ്ടുപേര്‍ ധനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റിയിലേക്ക് പേര് നല്‍കിയതിനാലാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. എന്‍.എം. കിഷോര്‍, റബിന്‍സ് അലിയാര് എന്നിവരാണ് പേര് നല്‍കിയത്. കിഷോര്‍ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 14ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് തെരഞ്ഞെടുപ്പ് നടക്കും.